വിവാഹിതയായ 20കാരി പ്രസവിച്ചു; ഗർഭിണിയായത് 13കാരനായ സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്ന്; ഒടുവിൽ ബാലപീഡനത്തിന് യുവതി അറസ്റ്റിൽ ; പ്രായപൂർത്തിയാകാത്തതിനാൽ 13കാരൻ അച്ഛനെതിരെ കേസില്ല; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വിവാഹിതയായ 20കാരി പ്രസവിച്ചു; ഗർഭിണിയായത് 13കാരനായ സ്‌കൂൾ വിദ്യാർത്ഥിയിൽ നിന്ന്; ഒടുവിൽ ബാലപീഡനത്തിന് യുവതി അറസ്റ്റിൽ ; പ്രായപൂർത്തിയാകാത്തതിനാൽ 13കാരൻ അച്ഛനെതിരെ കേസില്ല; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലണ്ടൻ: 13 കാരനെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും അതിൽ ഒരു കുട്ടി പിറക്കുകയും ചെയ്ത കേസിൽ 20കാരി അറസ്റ്റിൽ. വിവാഹിതയും നഴ്സറി വർക്കറുമായ 20 കാരി ലിയാഹ് കോർഡിസിനാണു അറസ്റ്റിലായത്. ഒരു വർഷക്കാലം 13 കാരനുമായി യുവതി സുരക്ഷിതമല്ലാത്ത വിധത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഗര്ഭിണിയാകുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന കേസിലാണ് കോർഡിസിനെ ഇപ്പോൾ കോടതി ശിക്ഷിച്ചിരിക്കുന്നത്.

ബാലപീഡനം കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, പ്രായപൂർത്തിയാവാത്തതിനാൽ കുഞ്ഞിന്റെ അച്ഛനായ 13കാരനെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

 

13 കാരന്റെ മുറിയിലേക്ക് പോയ യുവതി യുവതി അവിടേക്ക് അവിടെ വച്ച് 13കാരന്റെ ട്രൗസേർസ് ബലമായി പിടിച്ചഴിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് ഒരു വർഷക്കാലം മാസത്തിൽ ശരാശരി രണ്ട് തവണ യുവതി ഈ 13 കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കുഞ്ഞിനെയാണ് കോർഡിസ് പ്രസവിച്ചതെന്നായിരുന്നു അവരുടെ ഭർത്താവ് വിശ്വസിച്ചിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ ഈ കുഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിയായ 13 കാരന്റേതാണെന്ന് തെളിയുകയായിരുന്നു

Share this story