ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19: ഡൽഹിയിൽ കനത്ത ജാഗ്രത; അമേരിക്കയിലും ഇറ്റലിയും മരണം വർധിക്കുന്നു

ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19: ഡൽഹിയിൽ കനത്ത ജാഗ്രത; അമേരിക്കയിലും ഇറ്റലിയും മരണം വർധിക്കുന്നു

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത. ന്യൂഡൽഹിയിൽ 25 പേരാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും

പൊതുപരിപാടികൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങൾ വേണ്ടെന്ന് വെച്ചു. ചൈന, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കുണ്ട്. വിദേശത്ത് നിന്ന് എത്തിയവർക്ക് വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും നിരീക്ഷണം ശക്തമാക്കി

അമേരിക്കയിൽ കൊവിഡ് 19യെ തുടർന്ന് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിൽ ഒരാൾ കൂടി മരിച്ചതോടെ അമേരിക്കയിലെ മരണസംഖ്യ 10 ആയി ഉയർന്നു. 149 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇറ്റലിയിൽ 107 പേർ മരിച്ചു. സീരി എ ഫുട്‌ബോൾ മത്സരങ്ങളടക്കം മാറ്റിവെച്ചു. മൂവായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരികീരിച്ചതായാണ് റിപ്പോർട്ടുകൾ.

ദുബൈയിൽ ഇന്ത്യൻ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാർഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ഇവരുടെ ആരോഗ്യ നില സുരക്ഷിതമാണ്. ഇവരുമായി സമ്പർക്കും പുലർത്തിയിരുന്നവരും നിരീക്ഷണത്തിലാണ്. സ്‌കൂൾ ഇന്ന് മുതൽ താത്കാലികമായി അടച്ചിടും.

Share this story