ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ (ഡിപിആര്‍കെ) നിരവധി എംബസികള്‍ തിങ്കളാഴ്ച അടച്ചു

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയിലെ (ഡിപിആര്‍കെ) നിരവധി എംബസികള്‍ തിങ്കളാഴ്ച അടച്ചു

ഡിപിആര്‍കെ ഇതുവരെ ഒരു അണുബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തികള്‍ അടയ്ക്കുകയും ആയിരക്കണക്കിന് പൗരന്മാരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നതുള്‍പ്പടെ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യൂറോപ്പില്‍, 40ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 7,000ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 21 നാണ് രാജ്യത്ത് പകര്‍ച്ചവ്യാധി പടര്‍ന്നത്. മരണവും രോഗവിമുക്തിയും ഉള്‍പ്പടെ 7,375 കോവിഡ് 19 കേസുകള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റാലിയന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് സാല്‍വറ്റോര്‍ ഫറീനയ്ക്ക് പരിശോധനയില്‍ കോവിഡ്-19 പിടിപെട്ടെന്ന് പീഡ്മോണ്ട് ഗവര്‍ണര്‍ ആല്‍ബര്‍ട്ടോ സിറിയോ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇറ്റലി ഭരിക്കുന്ന സഖ്യ സര്‍ക്കാരില്‍ കേന്ദ്ര ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ലാസിയോ ഗവര്‍ണര്‍ നിക്കോള സിങ്കാരെട്ടിയ്ക്ക് ശനിയാഴ്ച വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.

കോവിഡ്-19 കണ്ടെത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 177 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് രാജ്യത്തിന്റെ മൊത്തം സ്ഥിരീകരിച്ച കേസുകള്‍ 1,126 ആയി. പ്രാദേശിക സമയം ഞായറാഴ്ച 15:00 വരെ 19 പേര്‍ മരിച്ചു.

ജര്‍മ്മനിയില്‍, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 902 ആയി. 24 മണിക്കൂറിനുള്ളില്‍ 107 കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായതായി രാജ്യത്തെ രോഗ നിയന്ത്രണ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് 589 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി സ്‌പെയിനില്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ 159 കേസുകളുടെ വര്‍ധന. രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് 10 പേര്‍ മരിച്ചു.

Share this story