മലേഷ്യയിൽ മലയാളികളടക്കമുള്ള നാനൂറോളം പേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു

മലേഷ്യയിൽ മലയാളികളടക്കമുള്ള നാനൂറോളം പേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ മലയാളികൾ അടക്കം നാനൂറിലേറെ പേർ കുടുങ്ങിക്കിടക്കുന്നു. സംഘത്തിൽ എഴുപത് പേർ മലയാളികളാണ്. ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുകയാണ്

കഴിഞ്ഞ 20 മണിക്കൂറുകളായി സംഘം വിമാനത്താവളത്തിൽ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയം ഇവരുടെ വിഷയത്തിൽ ഇടപെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഉള്ളതിനാൽ മടക്കം വൈകുകയാണ്

വിമാനത്തിൽ ഇവരെ വിശാഖപട്ടണത്തേക്കും ഡൽഹിയിലേക്കും ഇവരെ എത്തിക്കാനാണ് വിദേശകാര്യ മന്ത്രി ജയശങ്കർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ യാത്രവിലക്കുള്ളതിനാൽ മടക്കയാത്ര വൈകുകയാണെന്ന് മലയാളികൾ പറയുന്നു.

Share this story