45 മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടെത്താം; ദ്രുത ടെസ്റ്റിന് അമേരിക്കയുടെ അംഗീകാരം

45 മിനിറ്റിനുള്ളിൽ കൊറോണ വൈറസ് കണ്ടെത്താം; ദ്രുത ടെസ്റ്റിന് അമേരിക്കയുടെ അംഗീകാരം

45 മിനിറ്റിനുള്ളിൽ കൊറോണ വൈറസ് ബാധ കണ്ടെത്താനാകുന്ന ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം. ടെസ്റ്റുകൾ നിർമിക്കുന്ന കമ്പനി അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകൾ വിപണിയിൽ ഇറക്കും.

ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് അംഗീകാരം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് ടെസ്റ്റുകൾ നടത്താൻ അമേരിക്കയിൽ ഇപ്പോഴെടുക്കുന്ന സമയം ഇരുപത്തിനാല് മണിക്കൂറാണ്. ഇത് വലിയ തോതിൽ രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ഇതാണ് ദ്രുത ടെസ്റ്റിന് തയ്യാറെടുക്കുന്നത്.

ടെസ്റ്റ് കിറ്റുകൾ എത്തുന്നതോടെ രോഗം വേഗം കണ്ടെത്താനും സ്ഥിരീകരിച്ചയാളെ ഐസോലേഷനിലേക്കാനുള്ള നടപടികളും വേഗത്തിൽ സാധിക്കും. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നൂറോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

Share this story