അഫ്ഗാനിലെ സിഖ് ഗുരുദ്വാരക്ക് നേരെ ഐ എസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിലെ സിഖ് ഗുരുദ്വാരക്ക് നേരെ ഐ എസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേർക്ക് ഭീകരാക്രമണം. 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.

ഷോർ ബസാർ പ്രദേശത്തെ ഗുരുദ്വാരയിലേക്കാണ് വെടിവെപ്പുണ്ടായത്. 150ലധികം പേർ ആക്രമണം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു. 11 കുട്ടികളെയടക്കം മറ്റുള്ളവരെ രക്ഷപ്പെടുത്തിയതായി കാബൂൾ പോലീസ് അറിയിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരിൽ ഒരാൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

Share this story