കോവിഡ് താണ്ഡവമാടുന്നു; മരണം കാൽലക്ഷം കവിഞ്ഞു; ചൈനയെ മറികടന്ന് ഇറ്റലിയും സ്‌പെയിനും

കോവിഡ് താണ്ഡവമാടുന്നു; മരണം കാൽലക്ഷം കവിഞ്ഞു; ചൈനയെ മറികടന്ന് ഇറ്റലിയും സ്‌പെയിനും

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 25,000 കടന്നുവെന്നും ഇതുവരെ 25,066 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു.

സ്‌പെയിൻ, ഇറാൻ, നെതർലൻഡ്‌സ് രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകൾ മരിച്ചത്. 190 ൽ അധികം രാജ്യങ്ങളിലായി ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,28,706 പേർ സുഖം പ്രാപിച്ചു.

സ്‌പെയിനിൽ ഇന്നു മാത്രം 769 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 4,858 ആയി. 64,059 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിക്കു ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യയിൽ ഇറ്റലിയും സ്‌പെയിനും ചൈനയെ മറികടന്നു. ഇറ്റലിയിൽ ഇതുവരെ 8,165 പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവുമധികം രോഗികൾ ഉള്ളത് 85, 991. 1300ലധികം ആളുകൾ മരിച്ചു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യ സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 77 പേരാണ് ബ്രസീലിൽ മരിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാകെ 181 പേർ മരിച്ചു. ഇറാനിൽ 144 പേരാണ് വെള്ളിയാഴ്ച കോവിഡ് ബാധമൂലം മരിച്ചത്. ആകെ 2,400 പേർ മരിച്ചു. 32,000 പേർക്കു രോഗം സ്ഥിരീകരിച്ചു.

Share this story