ഒറ്റ ദിവസം 950 മരണങ്ങൾ; കൊവിഡിൽ സ്‌പെയിനിൽ മരണസംഖ്യ പതിനായിരം കടന്നു

ഒറ്റ ദിവസം 950 മരണങ്ങൾ; കൊവിഡിൽ സ്‌പെയിനിൽ മരണസംഖ്യ പതിനായിരം കടന്നു

സ്‌പെയിനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 950 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് സ്‌പെയിനിൽ ഇത്രയധികം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 10003 ആണ് സ്‌പെയിനിലെ മരണസംഖ്യ

കൊറോണ ബാധിതരുടെ എണ്ണം 1,10,238 ആയി ഉയർന്നു. അതേസമയം ഇറ്റലിയിൽ മരണസംഖ്യ 13,155 ആയി. 110,000 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ബുധനാഴ്ച 884 മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. 2,13,000 കേസുകൾ സ്ഥിരീകരിച്ചു. യുകെയിൽ 563 പേർ മരിച്ചു.

ലോകവ്യാപകമായി പത്ത് ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ അമ്പതിനായിത്തിന് അടുത്തെത്തി. 1,94,400 പേർ സുഖം പ്രാപിച്ചു

Share this story