ആരോഗ്യ പ്രവര്‍ത്തകര്‍ അതിര്‍ത്തി കടക്കുന്നത് നിരോധിച്ച് ഒന്റാരിയോ

ആരോഗ്യ പ്രവര്‍ത്തകര്‍ അതിര്‍ത്തി കടക്കുന്നത് നിരോധിച്ച് ഒന്റാരിയോ

ടൊറൊന്റോ: യു എസിലെ മിഷിഗണില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുന്നത് കനേഡിയന്‍ അതിര്‍ത്തി നഗരമായ ഒന്റാരിയോയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനെ തുടര്‍ന്ന് യു എസില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് കനേഡിയന്‍ ആരോഗ്യ പ്രവര്‍ത്തകരെ അതിര്‍ത്തി കടത്തി വിടേണ്ടെന്ന് ഒന്റാരിയോ ഭരണകൂടം തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരിലൂടെ രോഗം പടരുന്നത് തടയാനാണിത്.

മിഷിഗണില്‍ മാത്രം 15700 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 617 മരണവുമുണ്ടായി. കാനഡയിലെ മൊത്തം രോഗികളെയും മരണങ്ങളെയും കടത്തിവെട്ടുന്നതാണിത്. കാനഡയില്‍ ഇതുവരെ 233 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അതിര്‍ത്തി കടന്ന് ജോലി ചെയ്യുന്നതിനെ വിലക്കിയിരിക്കുകയാണ് അതിര്‍ത്തി നഗരങ്ങളിലെ ആശുപത്രികള്‍.

അമേരിക്കയിലെ ഡിട്രോയിറ്റിലെയും സൗത്ത് ഈസ്റ്റ് മിഷിഗണിലെയും ആശുപത്രികളില്‍ നിരവധി കനേഡിയര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നത്. ഇവരെ കടത്തിവിടാത്തത് അവിടങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. കാനഡയിലെ വിന്‍ഡ്‌സറില്‍ നിന്ന് ഡിട്രോയിറ്റിലേക്ക് ദിവസം 1600 അവശ്യ സര്‍വീസ് ജീവനക്കാരാണ് എത്തുന്നത്.

Share this story