മോദി മഹാനായ നേതാവ്, മികച്ച വ്യക്തി: മരുന്ന് അയക്കാമെന്ന് അറിയിച്ചതിന് പിന്നാലെ പുകഴ്ത്തലുമായി ട്രംപ്

മോദി മഹാനായ നേതാവ്, മികച്ച വ്യക്തി: മരുന്ന് അയക്കാമെന്ന് അറിയിച്ചതിന് പിന്നാലെ പുകഴ്ത്തലുമായി ട്രംപ്

കൊവിഡ് പ്രതിരോധത്തിനായുള്ള മരുന്ന് ഹൈഡ്രോക്‌സ് ക്ലോറോക്വിൻ അമേരിക്കക്ക് നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. മോദി മഹാനായ നേതാവാണെന്നും മികച്ച വ്യക്തിയാണെന്നുമായിരുന്നു ട്രംപിന്റെ പുകഴ്ത്തൽ

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ അയച്ചു നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മരുന്ന് നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തു.

്അമേരിക്കയിൽ നിലവിൽ 29 മില്യൺ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ശേഖരമുണ്ടെന്നും ഇതിലേറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞു. മോദി മികച്ച നേതാവും മഹാനായ വ്യക്തിയുമാണ്. ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി.

Share this story