88,000ലധികം പേരുടെ ജീവനെടുത്ത് കൊവിഡ്; അമേരിക്കയിൽ സ്ഥിതി രൂക്ഷം

88,000ലധികം പേരുടെ ജീവനെടുത്ത് കൊവിഡ്; അമേരിക്കയിൽ സ്ഥിതി രൂക്ഷം

കൊവിഡ് ബാധിച്ച് ലോകമെമ്പാടുമായി മരിച്ചവരുടെ എണ്ണം 88000 കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 88,338 പേരാണ് ഇതുവരെ മരിച്ചത്. 15,11,104 പേർക്കാണ് രോഗം ബാധിച്ചത്. യൂറോപ്പിൽ മാത്രം എട്ട് ലക്ഷത്തിലധികം രോഗികളുണ്ട്.

അമേരിക്കയാണ് ഏറ്റവുമധികം രോഗബാധിതരുള്ള രാജ്യം. 4,30,000 ലക്ഷത്തിലധികം രോഗികളാണ് അമേരിക്കയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1400ന് മുകളിൽ ആളുകൾ യുഎസിൽ മരിച്ചു. ആകെ മരണസംഖ്യ 14,500 ആയി. ഇറ്റലയിൽ മരണസംഖ്യ 17,699 ആയി. സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്‌പെയിനിൽ 14,792 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി.

യുകെയിൽ ഒരു ദിവസത്തിനിടെ 938 പേർ മരിച്ചു. ആകെ മരണസഖ്യം ഏഴായിരം കടന്നു. രോഗികളുടെ ആകെ എണ്ണം അറുപതിനായിരം കടന്നു. ഫ്രാൻസിൽ 541 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ പതിനായിരത്തിനടുത്തെത്തി.

ബൽജിയത്തിലും മരണനിരക്ക് ഉയരുകയാണ്. ഒരു ദിവസത്തിനിടെ 200 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആകെ മരണസംഖ്യ 2200 എത്തി. നെതർലാൻഡ്‌സിൽ 147 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ രണ്ടായിരം പിന്നിട്ടു.

Share this story