കാനഡയില്‍ സാധാരണ ജീവിതം പുനരാരംഭിക്കാന്‍ മാസങ്ങളെടുക്കുമെന്ന് പ്രധാനമന്ത്രി

കാനഡയില്‍ സാധാരണ ജീവിതം പുനരാരംഭിക്കാന്‍ മാസങ്ങളെടുക്കുമെന്ന് പ്രധാനമന്ത്രി

ഒട്ടാവോ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാകാന്‍ ഏതാനും മാസങ്ങളെടുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നിയന്ത്രിത, ക്രമേണെയുള്ള രീതിയിലാകും കനേഡിയര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുകയെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പകര്‍ച്ച ഉണ്ടാകാത്ത രീതിയിലാകും സാമ്പത്തിക പ്രവര്‍ത്തന വ്യാപനമുണ്ടാകുക. സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലും ഏതാനും ആഴ്ചകള്‍ കൂടി സ്വീകരിക്കേണ്ടി വരും. രോഗ വ്യാപനമുണ്ടാകാത്ത രീതിയിലുള്ള ഘട്ടമാണ് അടുത്തായി ഉണ്ടാകുക. അതേസമയം, സാധാരണ നിലയിലാകുക എന്നതായിരിക്കില്ല പകരം ഉയര്‍ന്ന ജാഗ്രത പുലര്‍ത്തലായിരിക്കും അടുത്ത ഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story