കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,247 ആയി; അമേരിക്കയിൽ ഞായറാഴ്ചയും ആയിരത്തിലധികം മരണം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,247 ആയി; അമേരിക്കയിൽ ഞായറാഴ്ചയും ആയിരത്തിലധികം മരണം

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. 18,53,155 പേർക്കാണ് ഇതുവരെ കൊവിഡ് 19 ബാധിച്ചത്. ഇതിൽ 4,23,554 പേർ രോഗമുക്തി നേടി. 1,14,247 പേർ മരിച്ചു. 13,15,345 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ അമ്പതിനായിരത്തിലേറെ പേരുടെ നില ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

അമേരിക്കയിൽ ഈസ്റ്റർ ഞായറിൽ മാത്രം മരിച്ചത്. 1528 പേരാണ്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 22,115 ആയി ഉയർന്നു. 27421 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 560433 പേർക്കാണ് യു എസിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 11766 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

ഇന്ത്യയിൽ നിന്ന് ലഭിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം സംസ്ഥാനങ്ങൾക്ക് കൈമാറാനാണ് അമേരിക്കയുടെ തീരുമാനം.

ഇറ്റലിയിൽ മരണനിരക്ക് കുറഞ്ഞ് വരുന്നത് ആശ്വാസകരമാണ്. ഞായറാഴ്ച 431 പേരാണ് ഇറ്റലിയിൽ മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 19898 ആയി. ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. മരണസംഖ്യ 96 ആയി. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Share this story