കാനഡയിലെ പകുതി കോവിഡ് മരണങ്ങളും വയോജന കേന്ദ്രങ്ങളില്‍

കാനഡയിലെ പകുതി കോവിഡ് മരണങ്ങളും വയോജന കേന്ദ്രങ്ങളില്‍

ഒട്ടാവ: കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളില്‍ പകുതിയും വയോജനങ്ങള്‍ക്കുള്ള നഴ്‌സിങ് ഹോമുകളിലാണെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം. പുതിയ രോഗബാധിതരുടെ എണ്ണം താരതമ്യേന കുറയുകയാണെങ്കിലും മരണസംഖ്യ വര്‍ധിക്കുന്നുണ്ട്.

ഒന്റാരിയോ, ക്യൂബെക് പ്രവിശ്യകളിലെ വയോജന നഴ്‌സിങ് ഹോമുകളിലാണ് കൊറോണ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊന്റ്‌റിയല്‍ നഴ്‌സിങ് ഹോമിലെ 31 വയോധികരുടെ മരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഒന്റാരിയോയില്‍ മാത്രം നഴ്‌സിങ് ഹോമുകളില്‍ 182 വയോധികര്‍ മരിച്ചിട്ടുണ്ട്.

വൈറസ് ബാധയെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിക്ക് വരാതായതാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മൊത്തം മരണം 700 കവിഞ്ഞിട്ടുണ്ട്. കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story