കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിൽ 1290 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; കണക്കുകൾ തിരുത്തി ചൈന

കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിൽ 1290 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; കണക്കുകൾ തിരുത്തി ചൈന

കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട കണക്കുകളിൽ തിരുത്ത് വരുത്തി ചൈന. പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയിൽ 1290 മരണങ്ങൾ കൂടി ചൈന കൂട്ടിച്ചേർത്തു. പല കാരണങ്ങൾ കൊണ്ട് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ കണക്കാണിതെന്ന് ചൈനീസ് അധികൃതർ പറയുന്നു. ഇതോടെ വുഹാനിൽ മാത്രം മരിച്ചവരുടെ എണ്ണം 3869 ആയി.

രോഗബാധിതരുടെ എണ്ണത്തിലും ചൈന മാറ്റം വരുത്തിയിട്ടുണ്ട്. 325 പേരെ കൂട്ടിച്ചേർത്തു. ഇതോടെ രോഗികളുടെ എണ്ണം 50,333 ആയി. രോഗവ്യാപനം പടർന്നു പിടിച്ച കാലത്ത് ആശുപത്രികളിൽ നിന്ന് കൃത്യമായ കണക്കുകൾ ലഭിച്ചിരുന്നില്ലെന്നും നിലവിൽ ലഭിച്ചപ്പോൾ തിരുത്ത് വരുത്തിയെന്നുമാണ് ചൈന പയുന്നത്.

വീണ്ടും കണക്കെടുപ്പ് നടത്തിയാണ് സംഖ്യകകൾ പുതുക്കിയത്. നേരത്തെ ചൈന കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളിൽ കള്ളം പറയുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് അധികൃതരുടെ തിരുത്ത് വന്നിരിക്കുന്നത്.

ചൈനക്ക് പുറമെ ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലെയും യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്ന് ലോക രാഷ്ട്രങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നുണ്ട്. സ്വതന്ത്രമായ മാധ്യമ സംവിധാനം ഈ രാജ്യങ്ങളിൽ ഇല്ലാത്തതാണ് ഇത്തരമൊരു ആരോപണത്തിന് കാരണം

Share this story