കൊവിഡ് വ്യാപനം ബോധപൂർവമെങ്കിൽ പ്രത്യാഘാതത്തിന് തയ്യാറായിക്കൊള്ളാൻ ചൈനയോട് ട്രംപ്

കൊവിഡ് വ്യാപനം ബോധപൂർവമെങ്കിൽ പ്രത്യാഘാതത്തിന് തയ്യാറായിക്കൊള്ളാൻ ചൈനയോട് ട്രംപ്

കൊവിഡ് മഹാമാരി പടരുന്നതിനിടെ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം ബോധപൂർവമാണെങ്കിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ അതേ നിലയിൽ കാണുമെന്നും ട്രംപ് പറഞ്ഞു

വൈറസ് വ്യാപനം ഉണ്ടായപ്പോൾ തന്നെ ചൈന അത് നിയന്ത്രണവിധേയമാക്കേണ്ടതായിരുന്നു. അതുണ്ടാകാത്തത് കൊണ്ടാണ് ലോകം ഇന്ന് ദുരിതം അനുഭവിക്കുന്നത്. കൊവിഡ് വ്യാപനത്തെ കുറിച്ച് ചൈന അന്വേഷിക്കുകയാണെന്നാണ് പറയുന്നത്. റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണെന്നും ട്രംപ് പറഞ്ഞു

വുഹാനിലെ വൈറസ് പഠന ലാബിൽ നിന്നുമാണ് കൊറോണ വൈറസ് പുറത്തായതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വവ്വാലുകളാണ് കൊറോണ വൈറസ് വാഹകരായതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തരമിനം വവ്വാലുകൾ വുഹാനിൽ ഇല്ല. ചന്തയിൽ വിറ്റിരുന്നുമില്ല. സത്യം ഒരു ദിവസം പുറത്തു കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു

Share this story