വാർത്ത സത്യമാണോ എന്നറിയില്ല, കിമ്മിന് സൗഖ്യം നേരുന്നുവെന്നും ട്രംപ്

വാർത്ത സത്യമാണോ എന്നറിയില്ല, കിമ്മിന് സൗഖ്യം നേരുന്നുവെന്നും ട്രംപ്

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിം ശസ്ത്രക്രിയക്ക് വിധേയനായെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പ്രതികരണം. കിം ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് എനിക്കിപ്പോൾ പറയാനാകുക എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ അമേരിക്കൻ ദേശീയ സുരക്ഷാ വിഭാഗം ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കിം ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ തെറ്റാണെന്ന് ദക്ഷിണ കൊറിയയും പ്രതികരിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ സഖ്യരാഷ്ട്രമായ ചൈനയും വാർത്ത നിഷേധിച്ചിട്ടുണ്ട്.

വാർത്തകൾ വ്യാജമാണെന്ന് കൂടുതൽ പ്രതികരണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ട്രംപ് തന്റെ പ്രതികരണം ചെറിയ വാക്കുകളിലൊതുക്കിയത്. അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കാനും ട്രംപ് തയ്യാറായില്ല. കിമ്മിന്റഎ സുഖ വിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേൾക്കുന്നത് പോലെയുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കിൽ അത് ഗുരുതരമായ സ്ഥിതി വിശേഷമാണ്. എന്നാൽ വാർത്ത സത്യമാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്നും ട്രംപ് പറഞ്ഞു

Share this story