മൂന്ന് ദിവസത്തെ വ്യത്യാസത്തിൽ ഇരട്ട സഹോദരിമാർ കൊവിഡ് ബാധിച്ച് മരിച്ചു

മൂന്ന് ദിവസത്തെ വ്യത്യാസത്തിൽ ഇരട്ട സഹോദരിമാർ കൊവിഡ് ബാധിച്ച് മരിച്ചു

ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാർ മരിച്ചു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. സതാംപ്ടർ ജനറൽ ആശുപത്രിയിൽ നഴ്‌സായിരുന്ന കാറ്റി ഡേവിഡ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. 37 വയസ്സായിരുന്നു.

എമ്മയും ഇതേ ആശുപത്രിയിലെ നഴ്‌സമായിരുന്നു. വൈറസ് ബാധയെ തുടർന്ന് ഇരുവരുടെയും ആരോഗ്യനില കുറച്ചുദിവസമായി മോശമായി തുടരുകയായിരുന്നു. ചെറുപ്പം മുതലെ ആഗ്രഹിച്ച് തെരഞ്ഞെടുത്തതാണ് ഇരുവരും നഴ്‌സിംഗ് മേഖല. തങ്ങൾ പരിചരിച്ചിരുന്ന രോഗികൾക്ക് സാമ്പത്തിക സഹായമുൾപ്പെടെ ഇവർ നൽകിയിരുന്നതായി ഇവരുടെ സഹോദരി സോ ഡേവിസ് പറയുന്നു

കാറ്റി സഹപ്രവർത്തകർക്ക് പ്രിയങ്കരിയായിരുന്നുവെന്ന് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് മേധാവി പൗലാ ഹെഡ് പറഞ്ഞു. കാറ്റിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ആശുപത്രി കവാടത്തിൽ ക്ലാപ് ഫോർ കാറ്റി എന്ന ചടങ്ങും സംഘടിപ്പിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയോടെ എമ്മയും മരിക്കുകയായിരുന്നു.

Share this story