കാനഡയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം

കാനഡയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം

ടൊറന്റോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം. ശനിയാഴ്ച ക്വീന്‍സ് പാര്‍ക്കിലാണ് ലോക്ക്ഡൗണിനെതിരെ പ്രതിഷേധമുണ്ടായത്. അതേസമയം പ്രതിഷേധക്കാരുടെത് മോശം നിലപാടാണെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു.

അതിനിടെ, ഒന്റാരിയോയിലെ കോവിഡ് വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുന്‍നിര പോരാളികള്‍ക്ക് അടുത്ത നാല് മാസത്തേക്ക് മണിക്കൂറിന് നാല് ഡോളര്‍ ബോണസ് പ്രഖ്യാപിച്ചു. മാസത്തില്‍ 100 മണിക്കൂറിലേറെ ജോലി ചെയ്താല്‍ പ്രതിമാസം 250 ഡോളര്‍ ബോണസ് ലഭിക്കും. വയോധികര്‍ക്കും മറ്റുമുള്ള കേന്ദ്രങ്ങളിലെ ജോലിക്കാര്‍ക്കും ബോണസ് ലഭിക്കും.

മാസങ്ങളായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നം വിഫലമാക്കുന്നതാണ് ഏതാനും പേരുടെ പ്രതിഷേധമെന്ന് ഡഗ് ഫോര്‍ഡ് പറഞ്ഞു. പ്രവിശ്യാ നിയമനിര്‍മാണ സഭയുടെ പുറത്തായിരുന്നു പ്രതിഷേധം. കാനഡയില്‍ കോവിഡ് കൂടുതല്‍ ബാധിച്ച പ്രവിശ്യകളിലൊന്നാണ് ഒന്റാരിയോ. ശനിയാഴ്ച മാത്രം ഇവിടെ 476 പുതിയ കേസുകളും 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യയില്‍ മാത്രം 13995 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 811 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Share this story