കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു, മരണം 2.64 ലക്ഷം; കൂടുതൽ മരണങ്ങൾ കാണേണ്ടി വരുമെന്ന് ട്രംപ്

കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു, മരണം 2.64 ലക്ഷം; കൂടുതൽ മരണങ്ങൾ കാണേണ്ടി വരുമെന്ന് ട്രംപ്

ലോകത്തെമ്പാടുമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നു. 2.64 ലക്ഷം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം 74,000 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലിയിൽ മരണസംഖ്യ മുപ്പതിനായിരത്തിലേക്ക് എത്തി. ബ്രിട്ടനിൽ മുപ്പതിനായിരം മരണസംഖ്യ പിന്നിട്ടു

കൂടുതൽ മരണങ്ങൾ കാണേണ്ടി വരും. പക്ഷേ രാജ്യം വർഷങ്ങളോളം അടച്ചിടാനാകില്ല. സമ്പദ് വ്യവസ്ഥ ചലിപ്പിക്കേണ്ടതുണ്ട്. അതിനായി എല്ലാ പൗരൻമാരും പോരാളികളാകണം. പോൾ ഹാൾബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തേക്കാൾ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു

അമേരിക്കയിൽ മാത്രം പന്ത്രണ്ടര ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. സ്‌പെയിനാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം സ്‌പെയിനിലെ മരണസംഖ്യയേക്കാൾ മൂന്നിരട്ടിയാണ് അമേരിക്കയിലെ മരണനിരക്ക്.

സ്‌പെയിനിൽ ഇതുവരെ 25,000ത്തിലധികം പേർ മരിച്ചു. ഫ്രാൻസിൽ 25,809 പേരും ബ്രിട്ടനിൽ 30076 പേരും മരിച്ചു. സ്‌പെയിനിൽ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി.

Share this story