പൊതുസ്ഥലങ്ങളിലും റോഡുകളിലും അണുനാശിനി തളിക്കുന്നത് അപകടകരമെന്ന്‌ ലോകാരോഗ്യ സംഘടന

പൊതുസ്ഥലങ്ങളിലും റോഡുകളിലും അണുനാശിനി തളിക്കുന്നത് അപകടകരമെന്ന്‌ ലോകാരോഗ്യ സംഘടന

പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതയി കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യ സംഘടന. കൂടാതെ ആരോഗ്യപരമായ ചില അപകടങ്ങൾ ഇതുമൂലം മനുഷ്യർക്കുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

തെരുവുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണനുനാശിനിയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അണുനാശിനി തളിച്ചോ പുകച്ചോ കൊറോണ വൈറസിനെയോ മറ്റ് രോഗാണുക്കളെ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ല. തെരുവുകളിലെയും പൊതുസ്ഥലങ്ങളിലെയും അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരിൽ ദോഷഫലങ്ങൾ ഉള്ളവാക്കുമെന്നും ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ് നൽകി. ഇത് ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിലൂടെ രോഗം പകരുന്നത് തടയാൻ ഇതുമൂലം സാധിക്കില്ലെന്നും ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Share this story