കൊവിഡ് ബാധിച്ച് ലോകത്ത് 3.39 ലക്ഷം പേർ മരിച്ചു; യുഎസിൽ മാത്രം മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

കൊവിഡ് ബാധിച്ച് ലോകത്ത് 3.39 ലക്ഷം പേർ മരിച്ചു; യുഎസിൽ മാത്രം മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1283 പേർ കൂടി മരിച്ചതോടെ യുഎസിൽ മരണസംഖ്യ 97,637 ആയി ഉയർന്നു

ബ്രിട്ടനിൽ രണ്ടര ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ നാൽപ്പതിനായിരത്തിലേക്ക് എത്തി. ബ്രസീലിൽ 21,048 പേർ മരിച്ചു. ഇന്നലെ മാത്രം 966 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വെള്ളിയാഴ്ച മാത്രം ലോകത്താകെ അയ്യായിരത്തിലധികം പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് എത്തുകയാണ്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. 3.31 ലക്ഷം പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്.

അതേസമയം ലോകരാഷ്ട്രങ്ങൾ ഒന്നാകെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുകയാണ്. ഇത് വൈറസിന്റെ രണ്ടാം വരവിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story