അമേരിക്കയെ ഞെട്ടിച്ച് അതിക്രൂരമായ കൊലപാതകം; കറുത്ത വർഗക്കാരനെ റോഡിൽ കിടത്തി മുട്ടുകാല് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് പോലീസ്, അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുന്നു, അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്, നാല് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു

അമേരിക്കയെ ഞെട്ടിച്ച് അതിക്രൂരമായ കൊലപാതകം; കറുത്ത വർഗക്കാരനെ റോഡിൽ കിടത്തി മുട്ടുകാല് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് പോലീസ്, അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുന്നു, അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്, നാല് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച ആശങ്കയിലാണ് അമേരിക്ക. ഇതിനിടക്കാണ് അമേരിക്കയിൽ കഴിഞ്ഞ ദിവസം അതിക്രൂരമായ ഒരു കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിച്ചത്. പട്ടാപ്പകൽ കറുത്തവർഗക്കാരനായ യുവാവിനെ റോഡിൽ കഴുത്ത് അമർത്തി ഞെരിച്ച് പോലീസ് കൊലപ്പെടുത്തി. 48കാരനായ ജോർജ് ഫ്ളോയിഡിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്. സ്ഥലത്തുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സംശയിച്ചാണ് ജോർജിനെ പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വൈറലാവുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ…

തെറ്റിദ്ധാരണയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ജോർജിനെ പോലീസ് കൈ പിറകിലേക്കാക്കി വിലങ്ങ് അണിയിച്ച് ഷർട്ട് ഊരി മാറ്റി ഉപദ്രവിക്കുകയായിരുന്നു. ഒരു പോലീസുകാരൻ ജോർജിനെ റോഡിലേക്ക് അമർത്തി പിടിച്ചു. മറ്റൊരാൾ ജോർജിന്റെ കഴുത്തിൽ മുട്ടുകാൽ ഊന്നി ഞെരിച്ചു. പോലീസുകാരന്റെ കാൽമുട്ടിന് താഴെ ജോർജ് ശ്വാസം മുട്ടി പിടയുകയായിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് ജോർജ് പോലീസുകാരോട് കേണപേക്ഷിച്ചു.

വേദനിക്കുന്നുവെന്നും വെള്ളം വേണമെന്നും ജോർജ് പറയുന്നുണ്ട്. എന്നാൽ പോലീസുകാർ ജോർജിന്റെ ദയനീയമായ കരച്ചിൽ കേട്ടഭാവം നടിച്ചില്ല. പട്ടാപ്പകൽ നിരവധി പേരുടെ മുന്നിൽ വെച്ചായിരുന്നു പോലീസിന്റെ ഈ കണ്ണില്ലാത്ത ക്രൂരത. പലരും ദൃശ്യം ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ പോലീസിനോട് ആ യുവാവിനെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നു.

എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ പോലീസ് തയ്യാറായില്ല. അഞ്ച് മിനുറ്റോളം പോലീസിന്റെ കാൽമുട്ടിന് താഴെ ജോർജ് ശ്വാസം മുട്ടി പിടഞ്ഞു. ഏതാനും സമയത്തിനകം ജോർജിന്റെ ചലനം നിലച്ചു. പോലീസുകാർ ജോർജിനെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരിക്കുകയാണ്.

ഒരു ഹോട്ടലിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ജോർജ് ഫ്ളോയിഡ്. ഒരു കടയിൽ ഉണ്ടായ അക്രമ സംഭവം അന്വേഷിക്കാനാണ് പോലീസ് സ്ഥലത്ത് എത്തിയത്. അവിടെ ഉണ്ടായിരുന്ന ജോർജിനെ സംശയത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജോർജിന്റെ മരണത്തിൽ അമേരിക്കയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

കറുത്ത വർഗക്കാർ അമേരിക്കയിൽ ഇന്നും കടുത്ത രീതിയിൽ വിവേചനം നേരിടുന്നുണ്ട്. എനിക്ക് ശ്വാസം മുട്ടുന്നു (I Cant Breathe) എന്നത് അമേരിക്കയിൽ കറുത്ത വർഗക്കാരന്റെ പ്രതിരോധത്തിന്റെ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

പ്രതിഷേധക്കാർ പോലീസിനെതിരെ തിരഞ്ഞതോടെ പോലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ നിരവധി അക്രമ സംഭവങ്ങളും കൊള്ളയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി നിയന്ത്രണാതീതമാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരാളെ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകളുണ്ട്. ജോർജിന്റെ കൊലപാതകം എഫ്ബിഐയും ജസ്റ്റിസ് വകുപ്പും അന്വേഷിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

Man dies after being detained by Minneapolis police

"PLEASE, PLEASE I CAN'T BREATHE": A video taken by a bystander shows a Minneapolis police officer kneeling on a man's neck as the man repeatedly says he cannot breathe. The man eventually became unresponsive and later died at the hospital. WARNING: Video contains graphic content and physical violence that some viewers may find disturbing.Video: Darnella Frazier via StoryfulDetails: https://bit.ly/3eq04nr

Posted by FOX 4 News on Tuesday, May 26, 2020

Share this story