ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു, 26 നഗരങ്ങളിൽ കർഫ്യു; കൊവിഡ് പരിശോധനകൾ നിർത്തിവെച്ചു

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ കലാപം പടരുന്നു. കൂടുതൽ മേഖലകളിലേക്ക് പ്രതിഷേധം പടർന്നതോടെ 16 സ്‌റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ഇന്ത്യാനാപോളീസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. ഇതിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒരു പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്. ലോസ് ഏഞ്ചൽസ് അടക്കം നിരവധി നഗരങ്ങളിൽ നിരോധാനജ്ഞ നിലനിൽക്കുകയാണ്

പോലീസ് ആസ്ഥാനങ്ങൾക്ക് നേരെയാണ് പ്രതിഷേധക്കാർ തങ്ങളുടെ ദേഷ്യം തീർക്കുന്നത്. ഫെർഗൂസൺ, ലോസ് ഏഞ്ചൽസ് പോലീസ് ആസ്ഥാനങ്ങൾ ആക്രമിക്കപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ കൊവിഡ് പരിശോധനകൾ അമേരിക്കയിൽ നിർത്തിവെച്ചു. ജൂണിൽ നടക്കേണ്ടിയിരുന്ന ജി 7 ഉച്ചകോടിയും മാറ്റിവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Share this story