പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ ട്രംപ് വൈറ്റ് ഹൗസിലെ ഭൂഗർഭ ബങ്കറിൽ ഒളിച്ചു

പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ ട്രംപ് വൈറ്റ് ഹൗസിലെ ഭൂഗർഭ ബങ്കറിൽ ഒളിച്ചു

കറുത്ത വർഗക്കാരൻ ജോർജ് ഫ്രോയിഡിനെ പോലീസുദ്യോഗസ്ഥൻ തെരുവിൽ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റുകയായിരുന്നു

വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തടയുകയായിരുന്നു. അപ്രതീക്ഷതമായുണ്ടായ പ്രതിഷേധത്തിൽ ട്രംപ് ഞെട്ടിയെന്നാണ് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭയന്നതോടെ ട്രംപിനെ ഒരു മണിക്കൂറോളം നേരം ഭൂഗർഭ ബങ്കറിലേക്ക് മാറ്റി

പ്രതിഷേധം അതിശക്തമായതോടെ തലസ്ഥാനമായ വാഷിംഗ്ടൺ അടക്കം അമേരിക്കയിലെ നാൽപ്പതോളം നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this story