ട്രംപിനെ വെല്ലുവിളിച്ച് പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലും; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, തലസ്ഥാന നഗരിയിൽ കർഫ്യൂ

ട്രംപിനെ വെല്ലുവിളിച്ച് പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലും; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, തലസ്ഥാന നഗരിയിൽ കർഫ്യൂ

കറുത്ത വർഗക്കാരനായ ജോർഡ് ഫ്‌ളോയിഡിനെ പോലീസുദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലും തമ്പടിച്ചതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

വൈറ്റ് ഹൗസിന്റെ അതിർത്തി കടന്ന് പ്രതിഷേധക്കാർ എത്തിയാൽ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് പ്രതിഷേധക്കാർ വൈറ്റ് ഹൗസ് വളഞ്ഞത്. സ്ഥിതി കൂടുതൽ രൂക്ഷമായതോടെ തലസ്ഥാനമായ വാഷിംഗ്ടണിലും പ്രധാന നഗരങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു.

മിനിയാപോളിസിലെ റസ്‌റ്റോറിന്റിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തിരുന്ന ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെയാണ് പോലീസ് തെരുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കലാപസമാനമായ പ്രതിഷേധമാണ് യുഎസിൽ തുടരുന്നത്. നിരവധി പോലീസ് ആസ്ഥാനങ്ങൾ അഗ്നിക്കിരയാകപ്പെട്ടു.

Share this story