ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡ്; ഇരുവരും കറാച്ചി സൈനികാശുപത്രിയിൽ ചികിത്സയിൽ

ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡ്; ഇരുവരും കറാച്ചി സൈനികാശുപത്രിയിൽ ചികിത്സയിൽ

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചി സൈനികാശുപത്രിയിലാണ് ദാവൂദും ഭാര്യയും ചികിത്സയിൽ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

ഇരുവരെയും കൂടാതെ ദാവൂദിന്റെ സുരക്ഷാ ജീവനക്കാരിൽ ചിലരും നിരീക്ഷണത്തിലാണ്. 1993 മുംബൈ സ്‌ഫോടനപരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ദാവൂദ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് പാക്കിസ്ഥാനിൽ ഒളിച്ചു കഴിയുന്നത്. 2003ൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയിരുന്നു.

Share this story