ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 982 മരണങ്ങളുണ്ടായി. 2,066,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ബ്രസീലിൽ കഴിഞ്ഞ ദിവസം മാത്രം 30,332 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സ തേടി. 1300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലിൽ മരിച്ചത്. മെക്‌സിക്കോയില്‍ 596 പേരും മരിച്ചു.

Share this story