മറ്റുള്ളവർക്ക് ഉപദേശം നൽകാതെ പാക്കിസ്ഥാൻ സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധിക്കണമെന്ന് ഇന്ത്യ

മറ്റുള്ളവർക്ക് ഉപദേശം നൽകാതെ പാക്കിസ്ഥാൻ സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധിക്കണമെന്ന് ഇന്ത്യ

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കാശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ജമ്മു കാശ്മീരിൽ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്നുള്ള സംഭവങ്ങൾ ഉന്നയിച്ച പാക്കിസ്ഥാന്റെ നടപടി ഗൗരവത്തോടെ കാണുന്നു. അന്താരാഷ്ട്ര വേദിയെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് പാക്കിസ്ഥാന്റേതെന്ന് ഇന്ത്യൻ പെർമനന്റ് സെക്രട്ടറി സെന്തിൽ കുമാർ വിമർശിച്ചു

മറ്റുള്ളവർക്ക് ഉപദേശം നൽകാതെ സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പാക്കിസ്ഥാൻ ആത്മപരിശോധന നടത്തണം. മനുഷ്യാവകാശ കൗൺസിലിനെയും സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്ന പാക്കിസ്ഥാന്റെ നടപടി ദൗർഭാഗ്യകരമാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂട്ടക്കൊലകൾ നടക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്നിരിക്കെയാണ് അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്.

കൊലപാതകങ്ങൾ, സൈനിക നടപടികൾ, പീഡന ക്യാമ്പുകൾ, തടങ്കൽ പാളയങ്ങൾ തുടങ്ങിയവ ബലൂചിസ്ഥാനിൽ സാധാരണമാണ്. കാശ്മീരിൽ ഒരു വിധത്തിലുള്ള സംഘർഷങ്ങളും ഉണ്ടായിട്ടില്ല. മേഖലയിൽ സമാധാനം നശിപ്പിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും സെന്തിൽ കുമാർ പറഞ്ഞു.

Share this story