ഇന്ത്യ-ചൈന സംഘര്‍ഷം: ഇരുപക്ഷവും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ഇന്ത്യ-ചൈന സംഘര്‍ഷം: ഇരുപക്ഷവും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ മരിക്കാനിടയായ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. രണ്ട് പക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് പറഞ്ഞു.

ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല സൂചനയാണെന്നും യു എന്‍ പ്രതികരിച്ചു

സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചു. പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണ നല്‍കുന്നതായും യു എസ് വക്താവ് പറഞ്ഞു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും യു എസ് വക്താവ് പറഞ്ഞു

തിങ്കളാഴ്ച രാത്രിയാണ് ഗാല്‍വന്‍ താഴ് വരിയില്‍ ഏറ്റുമുട്ടല്‍ നടന്നത്. കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് സംഘര്‍ഷത്തില്‍ മരിച്ചത്.

Share this story