വിവാദ ഭൂപടത്തിന് പിന്നാലെ കാലാപാനി അതിര്‍ത്തിയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍

വിവാദ ഭൂപടത്തിന് പിന്നാലെ കാലാപാനി അതിര്‍ത്തിയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍

ഇന്ത്യന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടെ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ത്തത്.

ക്യാമ്പ് നിര്‍മിക്കുന്നതിന് മുന്നോടിയായി നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച കാലാപാനി അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടേക്ക് റോഡ് നിര്‍മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാലാപാനിക്കടുത്ത് ചാങ്രുവില്‍ സായുധ പോലീസ് സേനാ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Share this story