കൊവിഡിൽ വലഞ്ഞ് അമേരിക്കയും ബ്രസീലും; യുഎസിൽ മരണസംഖ്യ 1.28 ലക്ഷമായി

കൊവിഡിൽ വലഞ്ഞ് അമേരിക്കയും ബ്രസീലും; യുഎസിൽ മരണസംഖ്യ 1.28 ലക്ഷമായി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 ആയി. 5,02,855 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം ഇന്നലെ 39,000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലിൽ 28,000ത്തിലധികം പേർക്കും റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ആറായിരത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്നലെ ഇരുപതിനായിരത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

യുഎസിൽ ഇതിനോടകം 26 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.28 ലക്ഷം പേർ ഇവിടെ മരിച്ചു. ബ്രസീലിൽ 13 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചപ്പോൾ 57149 പേരാണ് ഇതിനോടകം മരിച്ചത്.

രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ സ്ഥിതിയും രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിലെ ഔദ്യോഗിക കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളു. പ്രതിദിന വർധനവ് ഇരുപതിനായിരം കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Share this story