അമേരിക്ക ലോകാരോഗ്യ സംഘടന വിടുന്നു; തീരുമാനം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു

അമേരിക്ക ലോകാരോഗ്യ സംഘടന വിടുന്നു; തീരുമാനം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത തീരുമാനത്തിലേക്ക് അമേരിക്ക. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തുപോകാന്‍ അമേരിക്ക തീരുമാനിച്ചു. വൈറ്റ് ഹൗസ് ഔദ്യോഗികമായി തന്നെ ഇക്കാര്യം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു

സംഘടനയില്‍ നിന്ന് ഒരു രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ ഒരു വര്‍ഷം മുമ്പ് അറിയിക്കണമെന്നാണ് ചട്ടം. ഇതോടെ അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ലോകാരോഗ്യ സംഘടനക്കെതിരെ യു എസ് പ്രസിഡന്റ് ട്രംപ് നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

യു എസ് പുറത്തേക്ക് പോകുന്നതോടെ അമേരിക്ക നല്‍കി വരുന്ന സാമ്പത്തിക സഹായം സംഘടനക്ക് നഷ്ടപ്പെടും. ലോകാരോഗ്യ സംഘടന ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.

കൊവിഡ് വായു വഴി പകരുമെന്ന കണ്ടെത്തല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു

Share this story