കാനഡയില്‍ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ പിഴ ലഭിച്ചത് ബാര്‍ബര്‍മാര്‍ക്ക്

കാനഡയില്‍ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ പിഴ ലഭിച്ചത് ബാര്‍ബര്‍മാര്‍ക്ക്

ഒട്ടാവ: കൊവിഡ്- 19 നിയന്ത്രണങ്ങളുടെ ആദ്യ മാസങ്ങളില്‍ കൂടുതല്‍ പിഴ ലഭിച്ചത് ബാര്‍ബര്‍മാര്‍ക്കും ബ്യൂട്ടീഷ്യന്മാര്‍ക്കും. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് ഏപ്രില്‍ മൂന്ന് മുതല്‍ 16 പേര്‍ക്കെതിരെയാണ് ഒട്ടാവയിലെ ഉദ്യോഗസ്ഥര്‍ പിഴയിട്ടത്.

ഒമ്പത് സലൂണുകള്‍ക്കും ബാര്‍ബര്‍ഷോപ്പുകള്‍ക്കും നാല് റസ്റ്റോറന്റുകള്‍ക്കും രണ്ട് ലാന്‍ഡ്‌സ്‌കേപിംഗ് കമ്പനികള്‍ക്കും ഒരു ഗാര്‍ഡന്‍ സെന്ററിനുമാണ് പിഴ ലഭിച്ചത്. ഇവയില്‍ അധിക പിഴയുടെയും തുക 880 ഡോളറാണ്. ഉത്തരവുകള്‍ നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയതിന് രണ്ട് പേര്‍ക്ക് 1130 ഡോളറും പിഴ ചുമത്തിയിട്ടുണ്ട്.

സ്വകാര്യ താമസസ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചതിനാണ് അഞ്ച് പേര്‍ക്കെതിരെ പിഴ ചുമത്തിയത്. ഈ സമയത്ത് ഇത്തരം സ്ഥാപനങ്ങളെല്ലാം അടക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇടപാടുകാരില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് പ്രവര്‍ത്തിച്ചതെന്ന് പല ബ്യൂട്ടീഷ്യന്മാരും പറഞ്ഞു.

Share this story