കാനഡയില്‍ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി ബാറുകള്‍

കാനഡയില്‍ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി ബാറുകള്‍

ടൊറൊന്റോ: കാനഡയില്‍ മദ്യപിക്കാന്‍ കൂട്ടംകൂടുന്നത് കൊവിഡ്- 19 വ്യാപനത്തിന് പ്രധാന കാരണമാകുന്നതായി വിദഗ്ധര്‍. പ്രത്യേകിച്ച് മോണ്ട്‌റിയലില്‍ ബാറുകള്‍ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത്.

യുവജനങ്ങളിലാണ് പ്രധാനമായും ഇവിടെ രോഗമുണ്ടാകുന്നത്. മോണ്ട്‌റിയലിലെ ബാറുകളിലൂടെ 30 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ബാര്‍ ജൂലൈ ഒന്ന് മുതല്‍ സന്ദര്‍ശിച്ചവര്‍ ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാറുകള്‍, സ്വകാര്യ പാര്‍ട്ടികള്‍, സ്ട്രിപ് ക്ലബുകള്‍ തുടങ്ങിയവ രോഗവ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്റാരിയോ പ്രവിശ്യയില്‍ വെള്ളിയാഴ്ച മുതല്‍ ബാറുകള്‍ വീണ്ടും തുറക്കുകയാണ്.

Share this story