ഒബാമയുടെയും ബില്‍ ഗേറ്റ്‌സിന്റെയും ഉള്‍പ്പെടെ അമേരിക്കയിലെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഒബാമയുടെയും ബില്‍ ഗേറ്റ്‌സിന്റെയും ഉള്‍പ്പെടെ അമേരിക്കയിലെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സ്‌പെയ്‌സ് എക്‌സ് സിഇഒ എലോണ്‍ മാസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം അമേരിക്കയിലെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ആവശ്യപ്പെട്ടാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്

ആപ്പിളിന്റെയും യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. പരിഹിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു.

പണം ആവശ്യപ്പെട്ടുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്ന നീല ടിക്ക് മാര്‍ക്ക് അപ്രത്യക്ഷമായി. പാസ് വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.

Share this story