കൊളംബിയയില്‍ കോവിഡ് ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ മാഫിയ സംഘങ്ങള്‍ കൊലപ്പെടുത്തും

കൊളംബിയയില്‍ കോവിഡ് ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ മാഫിയ സംഘങ്ങള്‍ കൊലപ്പെടുത്തും

കൊളംബിയ: കൊളംബിയയില്‍ കോവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പിന്തള്ളി മയക്കുമരുന്നു മാഫിയ സംഘം രംഗത്ത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ നിഷ്‌കരുണം കൊല്ലുന്നതായാണ് റിപ്പോര്‍ട്ട്. കൊളംബിയയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

‘ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്’ സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ക്രിമിനല്‍ സംഘങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേരാണ് കൊല്ലപ്പെട്ടത്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നതിനിടെയാണ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ക്രൂരതയും.

കൊളംബിയയിലെ 32 സംസ്ഥാനങ്ങളില്‍ പതിനൊന്നിലും മാഫിയസംഘങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറ്റെടുത്തിരിക്കയാണ്. തീരദേശ നഗരമായ ടുമാകോയില്‍ ഇവര്‍ മത്സ്യബന്ധനം നിരോധിച്ചു.

കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളേക്കാള്‍ അതികഠിനമായ നിയന്ത്രണങ്ങളാണ് മാഫിയ സംഘങ്ങളുടേത്.

കൊളംബിയയില്‍ ഇതുവരെ ആകെ രോഗികള്‍: 1,82,140 മരണം : 6,288 പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനത്ത്. പ്രതിദിന മരണത്തിലും വന്‍ വര്‍ദ്ധനവാണ് കൊളംബിയ രേഖപ്പെടുത്തിയത്.

Share this story