ജാപ്പനീസ് ചലച്ചിത്ര നടന്‍ ഹറുമ മിയുറയെ ടോക്കിയോയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജാപ്പനീസ് ചലച്ചിത്ര നടന്‍ ഹറുമ മിയുറയെ ടോക്കിയോയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടോക്കിയോ: പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നടന്‍ ഹറുമ മിയുറ ജീവനൊടുക്കി. 30 വയസുള്ള ഹറുമയെ ടോക്കിയോയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹറുമ മിയുറ ജോലിക്ക് എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാപ്പനീസ് ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന താരമായ ഹറുമ മിയുറ ഏഴാം വയസിലാണ് അഭിനയ ജീവിതം തുടങ്ങിയത്.

അഗ്രിയായിരുന്നു ആദ്യ ചിത്രം. 2007ല്‍ പുറത്തിറങ്ങിയ കൊയിസൊറ, 2010ലെ കിമി നി ടോഡോകെ തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമാണ്.

Share this story