കാനഡയില്‍ മാസ്‌ക് ധരിക്കുന്നത് 55 ശതമാനം മാത്രം

കാനഡയില്‍ മാസ്‌ക് ധരിക്കുന്നത് 55 ശതമാനം മാത്രം

ഒട്ടാവ: കാനഡയില്‍ അധിക പേരും യഥാവിധി മാസ്‌ക് ധരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആംഗസ് റീഡ് പോള്‍ പ്രകാരം 55 ശതമാനം പേര്‍ മാത്രമാണ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ യഥാവിധി മാസ്‌ക് ധരിക്കുന്നത്.

45 ശതമാനം പേര്‍ വല്ലപ്പോഴുമേ മാസ്‌ക് ധരിക്കുന്നുള്ളൂ. ഇവരില്‍ ചിലര്‍ തീരെ ധരിക്കുന്നുമില്ല. മാസ്‌ക് നിര്‍ബന്ധമാക്കുന്ന നിയമം വേണമെന്ന ആല്‍ബര്‍ട്ട, സസ്‌കാചെവന്‍ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലെയും 70 ശതമാനം പേരും ആവശ്യപ്പെടുന്നു.

ആല്‍ബര്‍ട്ടയില്‍ 60ഉം സസ്‌കാചെവനില്‍ 55ഉം ശതമാനം പേരാണ് നിയമത്തെ പിന്തുണക്കുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മാസ്‌ക് എടുക്കാന്‍ മറക്കുന്നതിനാലാണ് ധരിക്കാത്തതെന്ന് കാല്‍ ഭാഗം പേര്‍ പറയുന്നു. 74 ശതമാനവും പറയുന്നത് മാസ്‌ക് ധരിക്കുന്നത് അസൗകര്യമാണ്, കൊവിഡ് ബാധിക്കുന്നത് പ്രശ്‌നമല്ല, മാസ്‌കുകള്‍ കൊണ്ട് കാര്യമില്ല, ധരിക്കുന്നവരെ കളിയാക്കുക തുടങ്ങിയ കാരണങ്ങളാണ്.

Share this story