കാനഡയില്‍ വീണ്ടും കോവിഡ് വ്യാപനം

കാനഡയില്‍ വീണ്ടും കോവിഡ് വ്യാപനം

ആല്‍ബര്‍ട്ട: ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു. ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്.

ആളോഹരി പ്രതിദിന രോഗബാധ കൂടുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ്. അതേസമയം, ആളോഹരി അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതുമാണ്.

ഇക്കാര്യത്തില്‍ ഒന്നാമത് ക്യൂബക് പ്രവിശ്യയാണ്. മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. സന്നദ്ധ ശ്രമം മതിയെന്ന് പറഞ്ഞ് മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

Share this story