തോര്‍ബണ്‍ ലേക്കിന് സമീപം ഹെലികോപ്ടര്‍ അപകടം; ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

തോര്‍ബണ്‍ ലേക്കിന് സമീപം ഹെലികോപ്ടര്‍ അപകടം; ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

ന്യൂഫൗണ്ട്‌ലാന്റ്: തോര്‍ബണ്‍ ലേക്കിനു സമീപം ന്യൂഫൗണ്ട് ലാന്റില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.

സിവിലിയന്‍ ഹെലികോപ്ടറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഹാലിഫാക്‌സിലെ സംയുക്ത രക്ഷാ കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്നും സി എച്ച് 149 കോര്‍മോറന്റ് ഹെലികോപ്ടര്‍ ഉടന്‍ അപകട സ്ഥലത്തെത്തുകയും പരിക്കേറ്റ രണ്ടുപേര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Share this story