ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ-യു.എസ് സഹകരണം

ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ-യു.എസ് സഹകരണം

വാഷിങ്ടണ്‍: ഡ്രോണ്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് യു.എസ് എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലാബും ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും കരാര്‍ ഒപ്പുവെച്ചേക്കും. ഇതുസംബന്ധിച്ച രണ്ടുവര്‍ഷമായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടുകളുടെ ഭാഗമായാണ് നീക്കം.

പ്രതിരോധ ഇടപാടുകളുടെ ഭാഗമായി ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുമായി സഹകരിക്കുന്നതിന് പെന്റഗണിന് സന്തോഷമാണുള്ളതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി എലന്‍ എം. ലോര്‍ഡ് അറിയിച്ചു. യു.എസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍രെ ഇന്ത്യ ഐഡിയ ഉച്ചകോടിയിലാണ് എലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുമായി ചേര്‍ന്ന് അമേരിക്ക ഡ്രോണുകള്‍ നിര്‍മിക്കും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് എലന്‍ ഡ്രോണ്‍ നിര്‍മാണത്തില്‍ രാജ്യങ്ങള്‍ സഹകരിക്കുമെന്ന് അറിയിച്ചത്.

Share this story