വിസ തട്ടിപ്പ് കേസിലെ യുവതിയെ ചൈന കോണ്‍സുലേറ്റില്‍ ഒളിപ്പിച്ചതായി എഫ്.ബി.ഐ

വിസ തട്ടിപ്പ് കേസിലെ യുവതിയെ ചൈന കോണ്‍സുലേറ്റില്‍ ഒളിപ്പിച്ചതായി എഫ്.ബി.ഐ

വാഷിങ്ടണ്‍: വിസ തട്ടിപ്പ് കേസില്‍ അന്വേഷിക്കുന്ന യുവതിയെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ഒളിപ്പിച്ചതായി എഫ്.ബി.ഐ. ബയോളജിയില്‍ ഗവേഷണം നടത്താന്‍ അമേരിക്കയിലെത്തിയ താങ് ജുവാന്‍ എന്ന യുവതിയെ അന്വേഷണത്തില്‍നിന്ന് ചൈന സംരക്ഷിക്കുകയാണെന്നാണ് ആരോപണം. അമേരിക്കന്‍ വിസ ലഭിക്കാന്‍ ചൈനീസ് സൈന്യവുമായുള്ള ബന്ധം മറച്ചുവെച്ചെന്നാണ് താങ് ജുവാനെതിരായ കുറ്റം.

ചൈനീസ് സേനയുമായുള്ള ബന്ധം കണ്ടെത്തി എഫ്.ബി.ഐ ചോദ്യം ചെയ്തതോടെയാണ് യുവതി ചൈനീസ് കോണ്‍സുലേറ്റില്‍ അഭയം തേടിയത്. താങ് ജുവാനെ പോലെ നിരവധിപ്പേരെ ചൈനീസ് സൈന്യം ഗവേഷണത്തിനെന്ന പേരില്‍ അമേരിക്കയില്‍ നിയോഗിച്ചിട്ടുണ്ടെന്നും എഫ്.ബി.ഐ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ വിദ്വേഷ പ്രചാരണത്തെത്തുടര്‍ന്ന് വാഷിങ്ടണിലെ ചൈനീസ് എംബസിയില്‍ ബോംബ്, വധ ഭീഷണികള്‍ ലഭിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹു ച്യുനിയിങ് വ്യക്തമാക്കി.

Share this story