ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ്; 102 ദിവസത്തെ ഇടവേളക്ക് ശേഷം

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ്; 102 ദിവസത്തെ ഇടവേളക്ക് ശേഷം

102 ദിവസത്തെ ഇടവേളക്ക് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്‌ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗബാധ. പ്രധാനമന്ത്രി ജസീന്ത ആർഡേനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഓക്‌ലാൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

എല്ലാവരോടും വീടുകളിൽ കഴിയാനാണ് നിർദേശം. ലെവൽ ത്രീ പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് ബാധിച്ചവരുടെ ഉറവിടം വ്യക്തമല്ല. ലോകത്ത് തന്നെ കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച രാജ്യമായിരുന്നു ന്യൂസിലാൻഡ്‌

Share this story