സൈന്യം കൊട്ടാരം വളഞ്ഞു; മാലി പ്രസിഡന്റ് കെയ്റ്റ രാജി പ്രഖ്യാപിച്ചു

സൈന്യം കൊട്ടാരം വളഞ്ഞു; മാലി പ്രസിഡന്റ് കെയ്റ്റ രാജി പ്രഖ്യാപിച്ചു

സൈനിക കലാപത്തെ തുടർന്ന് മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്റ്റ രാജിവെച്ചു. പ്രസിഡന്റിനെയും പ്രധാനമന്ത്രി ബെബൗ സിസ്സെയെയും പട്ടാളക്കാർ ബന്ദികളാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനായാണ് രാജിയെന്ന് കെയ്റ്റ പറഞ്ഞു

ഔദ്യോഗിക ടെലിവിഷൻ ചാനൽ വഴിയാണ് സർക്കാരിനെ പിരിച്ചുവിട്ടതായി കെയ്റ്റ അറിയിച്ചത്. രാജിവെക്കാതെ മറ്റ് മാർഗങ്ങളില്ലെന്നും കെയ്റ്റ അറിയിച്ചു. കെയ്റ്റയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരികയാണ്

ഇന്നലെ സായുധരായ സൈനികർ പ്രസിഡന്റിന്റെ വസതി വളയുകയും വെടിയുതിർക്കുകയുമായിരുന്നു. പ്രക്ഷോഭകരും സൈനികർക്കൊപ്പം ചേർന്നു. അതേസമയം കെയ്റ്റയും സിസ്സോയും മോചിതരായോ എന്ന കാര്യം വ്യക്തമല്ല

Share this story