ഒരു രാജ്യവുമായും ശീതയുദ്ധമോ സൈനിക ഏറ്റുമുട്ടലോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ഒരു രാജ്യവുമായും ശീതയുദ്ധമോ സൈനിക ഏറ്റുമുട്ടലോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ഒരു രാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജിൻപിങിന്റെ പ്രസ്താവന പുറത്തുവരുന്നത്. യു എൻ പൊതുസഭയുടെ 75ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അതിർത്തി വിപുലീകരണമോ ആധിപത്യമോ ചൈനയുടെ ലക്ഷ്യമല്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈന ആഗ്രഹിക്കുന്നുമില്ല. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ജിൻപിങ് പറഞ്ഞു

കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു. വൈറസിനെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് ആവശ്യം. പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ജിൻപിങ് ആവശ്യപ്പെട്ടു.

Share this story