ഉപദേഷ്ടാവിന് കൊവിഡ്; യു എസ് പ്രസിഡന്റ് ട്രംപും ഭാര്യയും ക്വാറന്റൈനിൽ പ്രവേശിച്ചു

ഉപദേഷ്ടാവിന് കൊവിഡ്; യു എസ് പ്രസിഡന്റ് ട്രംപും ഭാര്യയും ക്വാറന്റൈനിൽ പ്രവേശിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റൈനിൽ പ്രവേശിച്ചു

എയർ ഫോഴ്‌സ് വണ്ണിൽ ട്രംപിനെ സ്ഥിരം അനുഗമിക്കുന്ന ഉപദേഷ്ടാവാണ് ഹോപ് ഹിക്‌സ്. പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പങ്കെടുത്ത ട്രംപിന്റെ സംഘത്തിലും കഴിഞ്ഞ ദിവസം ഹോപ് അംഗമായിരുന്നു

ട്രംപിന്റെ പ്രചാരണ വക്താവ് കൂടിയാണ് ഇവർ. ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയയും പരിശോധന നടത്തി. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു

Share this story