കൊവിഡ് മുക്തനാകും മുമ്പേ ട്രംപ് വൈറ്റ് ഹൗസിലെത്തി; മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യവും ചെയ്തു

കൊവിഡ് മുക്തനാകും മുമ്പേ ട്രംപ് വൈറ്റ് ഹൗസിലെത്തി; മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യവും ചെയ്തു

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. അതേ സമയം ട്രംപ് പൂർണമായും കൊവിഡ് മുക്തനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

വാൾട്ടർ റീഡ് സൈനികാശുപത്രിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തിയത്. വൈറ്റ് ഹൗസിലെത്തി ഉടനെ മാസ്‌ക് മാറ്റി അനുയായികളെ ട്രംപ് അഭിവാദ്യവും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടൻ സജീവമാകുമെന്നും ട്രംപ് അറിയിച്ചു

അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളും സമൂഹ മാധ്യമങ്ങളും ഉയർത്തുന്നത്. ട്രംപ് നൽകുന്ന സന്ദേശം ഗുരുതരമാണെന്ന് ഇവർ പറയുന്നു. ആശുപത്രി വിട്ടാലും കുറച്ച് ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് കൊവിഡ് മാനദണ്ഡം. ഇതെല്ലാം തള്ളിയാണ് പൂർണമുക്തനാകും മുമ്പേ ട്രംപ് ആശുപത്രി വിട്ടിരിക്കുന്നത്.

Share this story