ട്രംപിന്റെ മൂത്ത മകൻ ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Share with your friends

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ട്രംപ് ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപ് ജൂനിയറിന് കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഐസൊലേഷനിലാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ഈ ആഴ്ച ആദ്യം തന്നെ കൊവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായതിന് പിന്നാലെ ഐസൊലേഷനിലായതായും വക്താവ് അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും അദ്ദേഹം പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. നേരത്തെ ട്രംപിനും ഭാര്യക്കും മകൻ ബാരോണിനും കൊവിഡ് ബാധിച്ചിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-