അലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ല; ചൈനയുമായുള്ള പ്രശ്‌നമോ കാരണം

അലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ല; ചൈനയുമായുള്ള പ്രശ്‌നമോ കാരണം

ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മായെ രണ്ട് മാസമായി പുറം ലോകത്ത് കാണാനില്ല. ആലിബാബയുടെ സ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പലപ്പോഴും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്നമായുടെ കണ്ണുകെട്ടിക്കളി പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

ചൈനീസ് സര്‍ക്കാരുമായി ജാക്ക് മായ്ക്കുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഈ തിരോധാനമെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് എന്ന പരിപാടിയില്‍ ജാക്ക് മാ സാനിധ്യം അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രധാനപ്പെട്ട അവസാന എപ്പിസോഡില്‍ കോടീശ്വരന്‍ പങ്കെടുത്തിരുന്നില്ല. ജാക്ക് മായ്ക്ക് പകരം കമ്പനിയെ പ്രതിനിധീകരിച്ച് മറ്റൊരാളായിരുന്നു പങ്കെടുത്തിരുന്നത്.

പുതിയ വ്യവസായികള്‍ക്ക് സഹായം നല്‍കുന്നതിനായി ആലിബാബ ഗ്രൂപ്പ് തന്നെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മാ എത്താത്തത് എന്തുകൊണ്ടെണെന്നസംശയങ്ങള്‍ ബലപ്പെടുകയാണ്.മാസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സര്‍ക്കാരും ജാക്ക് മായുടെ നേതൃത്വത്തിലുള്ള ആന്റ് ഗ്രൂപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ സമ്പത്തിക നയങ്ങളെ മാ എതിര്‍ത്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ബാങ്കുകളുടെ നിലപാടുകളാണ് കോടീശ്വരനെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ വികസനത്തെ തടസപ്പെടുത്തുന്നെന്നും ആഗോള ബാങ്കിങ്ങ് വൃദ്ധന്മാരുടെ കൂട്ടായ്മയാണെന്നുമാണ് 56-കാരനായ മാ അഭിപ്രായപ്പെട്ടത്. ചൈനയുടെ സാമ്പത്തിക നയങ്ങളെ പണയം സ്വീകരിക്കുന്ന സ്ഥാപനമെന്നും മാ കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

ജാക്ക് മായുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ അഴിമതി വിരുദ്ധ അന്വേഷണത്തിനാണ് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിത്. എന്നാല്‍ ടി.വി പരിപാടിയില്‍ നിന്നും മാ വിട്ടുനിന്നത് മറ്റ് കാരങ്ങള്‍ കൊണ്ടാണെന്ന് വക്താവ് അറിയിച്ചു. എങ്കിലും ആലിബാബ സ്ഥാപകന്‍ എന്തുകൊണ്ടാണ് പൊതു വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

Share this story